ചത്തവന്‍

Readers Ink

ചത്തവന്‍


പ്രിയ സുഹൃത്തേ, ഇന്നലെ നമ്മള്‍ സുഹൃത്തുക്കളെല്ലാരും ഒത്തു കൂടിയ വേളയില്‍ നീ പറഞ്ഞു, 'ഉറക്ക ചടവുള്ള ഒരു തെണ്ടിയും എന്റെ കവിത വായിക്കരുതെന്ന്..'

നീ പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണെന്ന് എനിക്ക് മനസിലാക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. കാരണം ഇന്നലെയും കൂടി എന്റെ ഭാര്യ പറഞ്ഞു എന്റെ കണ്ണുകളിലെ ജീവന്‍ പൊലിഞ്ഞു പോയി എന്ന്. നീ ഓര്‍ക്കുന്നുണ്ടോ നമ്മളുടെ കോളേജു കാലം. നിന്റെ എല്ലാ കവിതകളും ഞാന്‍ വായിച്ചു നിന്നോട് നിരൂപിച്ചിരുന്ന ആ നല്ല കാലം.

പ്രാരാബ്ദങ്ങളുടെ കനം കുറയ്ക്കാന്‍ നീ ഉള്‍പ്പെടെയുള്ള കവികളെയും മറ്റ് പല എഴുത്തുകാരെയും എന്റെ വായനയെയും എന്റെ സര്‍ഗ്ഗാത്മകതയെയും കരയ്ക്കു അഴിച്ചുവെച്ചു ഒന്നുമില്ലാത്തവനെ പോലെ തികച്ചും നഗ്നനായി ഞാന്‍ മറ്റൊരു ലോകത്തിലേയ്ക്കു ഊഴിയിട്ടു പോയി.

മുഖത്തു എ ക്ലാസ്സ് ചിരി പടര്‍ത്തി തോളില്‍ കയ്യിട്ടു നടക്കുന്ന വെളുത്ത കുപ്പായമിട്ട കഴുകന്മാരുടെ ഈ ലോകത്തില്‍ ഞാന്‍ അകപ്പെട്ടു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നെടാ. ഈ ലോകത്തില്‍ ഞാനുമൊരു രാജാവാണെന്നൊക്കെ തോന്നി. സുരക്ഷിതമായ ഒരു ഇടത്താണ് ഞാന്‍ വന്നേക്കുന്നത് എന്ന് അവര്‍ ധരിപ്പിച്ചു. അവര്‍ കര്‍ത്താവ് തമ്പുരാന്റെ ഒച്ചയില്‍ പറഞ്ഞു:


Related Articles