ഒതിയാർക്കമില്ലാത്തോൾ

Readers Ink

ഒതിയാർക്കമില്ലാത്തോൾ


നിറങ്ങളാടിത്തീർന്ന പകലിന്റെ യാത്രാമൊഴിയിൽ ചുവന്നു പോയ ആകാശത്തെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ കടലിന്റെ കാർക്കൂന്തൽക്കെട്ടിനുള്ളിലേക്ക് തല പൂഴ്ത്താനൊരുങ്ങുന്ന സൂര്യൻ... പ്രതീക്ഷകൾക്കു ഗത്യന്തരമില്ലാതെയാകുമ്പോഴെല്ലാം അവളുടെ അഭയസ്ഥാനങ്ങൾ ഇരമ്പിയാർക്കുന്ന കടലും നക്ഷത്രങ്ങൾ ചിന്നിച്ചിതറിയ ആകാശവുമായിരുന്നല്ലോ. നവംബർ പകുതി മുതൽ ജനുവരി പകുതിവരെ അറബിക്കടലിൽ നിന്നും കനോലി കനാലിന്റെ തീരത്തേക്ക് വീശിയടിക്കുന്ന ഒരു വരണ്ട കാറ്റുണ്ട്. കാലിന്റെ ഉപ്പൂറ്റിയും ചുണ്ടും തൊലിയുമെല്ലാം വിണ്ടു പൊട്ടിക്കുന്ന ഒതിയാർക്കമില്ലാത്ത ഒരു വരണ്ട കാറ്റ്...

കരക്കാറ്റ്...

അവളെപ്പോലെ..., ഒതിയാർക്കമില്ലാത്തവൾ...

കരക്കാറ്റിനൊപ്പം ആ വാക്കും ഒരിടിവാൾ പോലെ അവൾക്ക് ചുറ്റും വീശിക്കൊണ്ടിരുന്നു..


Related Articles