ദർപ്പണം

Readers Ink

ദർപ്പണം


"...അണുക്കൾക്കകത്തുള്ള ഈ ഓരോ ഉപകണങ്ങൾക്കും സമാനമായി ഓരോ മറുകണങ്ങളും ഉണ്ട്. മറുകണങ്ങൾക്ക് അവയുടെ സഹോദരകണങ്ങളുടെ അതേ പിണ്ഡമാണെങ്കിലും അവയുടെ ചാർജും മറ്റു സ്വഭാവങ്ങളും വിപരീതമായിരിക്കും. ഉദാഹരണത്തിന് ഋണഗുണമുള്ള ഇലക്ട്രോണിന്റെ മറുകണമായ പോസിട്രോണിനുള്ളത് ധനഗുണമാണ്.

ഒരുപക്ഷേ, ഇതേരീതിയിൽ മറുകണങ്ങൾമാത്രം കൊണ്ടുള്ള മറുമനുഷ്യരും മറുലോകങ്ങൾതന്നെയും എവിടെയെങ്കിലും ഉണ്ടായിക്കൂടെന്നില്ല!

ഒരു കണവും മറുകണവും തമ്മിൽ കണ്ടുമുട്ടിയാൽ അവർ പരസ്പരം ഉന്മൂലനം ചെയ്യും. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ മറുകണങ്ങളുടെ അപരനെ കാണാനിടയായാൽ ഒരിക്കലും കൈകൊടുക്കാൻനിൽക്കരുത്, ഒരു മിന്നൽപ്പിണരിൽ നിങ്ങൾ ഇരുവരും അപ്രത്യക്ഷരാവും!"

(സ്റ്റീഫൻ ഹോക്കിംഗ് എഴുതിയ 'കാലത്തിന്റെ അതിസംക്ഷിപ്ത ചരിത്രം' എന്ന പുസ്തകത്തിൽ നിന്നും)


Related Articles