9.81

Readers Ink

9.81


അടുക്കുംതോറും അകലുന്ന
ആകാശം
അകന്നാലും അടക്കിപ്പിടിക്കുന്ന
ഭൂമി
ഇവരിൽ ആരേയെന്ന്
വിഷാദപ്രകാശം.

ഭൂമിയോളം സുന്ദരിയല്ല സ്വർഗ്ഗമെന്ന്
'മേഘസന്ദേശം ',
ഇവിടുത്തെ അനശ്വരത പോരേയെന്ന്
ജന്മനക്ഷത്രം

പാടുന്ന കുയിലുകൾ
പുഞ്ചിരിക്കുന്ന പൂക്കൾ
പെയ്യുന്ന മുകിൽനിര
ആടുന്ന മയിലുകൾ
തഴുകുന്ന ഇളംകാറ്റ്
ഇവയൊക്കെ ഭൂമിക്ക് സ്വന്തമെന്ന് നെബൂല.

വിണ്ണിൽ
ഇന്ധനം തീർന്നില്ലാതായ പേടകാവശിഷ്ടങ്ങൾ
സ്വയം കത്തിയില്ലാതാവുന്ന
നക്ഷത്രസമൂഹങ്ങൾ
എല്ലാറ്റിനെയും
നിശ്ശബ്ദമാക്കുന്ന ശൂനൃത
നിറങ്ങളെ കാർന്നുതിന്നുന്ന
അന്ധകാരം
അനശ്വരതയിൽ ആണ്ടുപോയ
അറിയാക്കാഴ്ചകൾ


Related Articles