ഇലയെയും ജലത്തെയും  വായിക്കുമ്പോൾ

Poem

ഇലയെയും ജലത്തെയും വായിക്കുമ്പോൾ


ജലത്തിൽ
മീനുകളെഴുതുന്നതു
മനസിലാക്കാൻ
മുത്തച്ഛനു കഴിയുമായിരുന്നു.

പ്രഭാതത്തിൽ
തടാകത്തിന്റെ കരയിലിരുന്ന്
ജലത്തിന്റെ താളുകൾ
വായിക്കുന്നതു
നോക്കിനിന്നിട്ടുണ്ട്.

തടാകക്കര നിറയെ
മരങ്ങൾ നട്ടിരുന്നു.
കണ്ണിനു കാഴ്ച കുറഞ്ഞ
വയസുകാലത്ത്
മരങ്ങളിൽ പാർക്കുന്ന
പക്ഷികളുടെ സഹായത്തോടെ
തടാകക്കരയിൽ
പോയിവന്നു മുത്തച്ഛൻ.

മഴക്കാലത്തെയും
വേനൽക്കാലത്തെയും
മഞ്ഞുകാലത്തെയും
മരങ്ങൾ പൂവിടുന്ന
കാലത്തെയും
ജലത്തെക്കുറിച്ച്
മുത്തച്ഛൻ അച്ഛനു
പറഞ്ഞു കൊടുത്തു.


Related Articles