വ്യാധി

Poem

വ്യാധി



കമ്യുവിന്റെ പ്ലേഗാണോ?
മാർക്വേസിന്റെ കോളറയാണോ?
ലക്ഷണങ്ങളിൽ നിന്ന്
ഒന്നും വ്യക്തമല്ല.

എഴുതുമ്പോൾ ചിലരുടെ വാക്കുകൾ
ചുരുളുന്ന അട്ടക്കുഞ്ഞുങ്ങളെപ്പോലെ.
ചിരിക്കുമ്പോൾ ചിലർക്ക് ശ്വാസതടസ്സം.
സംസാരിക്കുമ്പോൾ വാക്കുകളിൽ രക്തം.
ചിലർക്ക് മിണ്ടാനാവാത്ത തൊണ്ടവേദന,
ചിലർക്ക് ക്രോധം കൊണ്ട് ബോധക്കേട്.
ചിലർക്ക് മരവിപ്പ് കൊണ്ട് ആത്മനിന്ദ.
മറ്റ് ചിലർക്ക് സംസാരം നിറുത്താനേവയ്യ.

അന്തരീക്ഷത്തിൽ അണുബാധയുണ്ട്; തീർച്ച.
പക്ഷേ വ്യാധിയുടെ പേരറിയില്ല.
ലക്ഷണങ്ങൾ അത്ര നന്നല്ല;
ഭയപ്പെട്ടതുതന്നെയായിരിക്കുമോ?

K. Jayakumar’s poem portrays a world gripped by a mysterious moral and emotional epidemic, where language, emotion, and silence all reveal signs of a deeper human sickness.


Related Articles