വൃദ്ധസദനം

Poem

വൃദ്ധസദനം


വേഗമിറങ്ങി യിരിക്കണേ വണ്ടിയിൽ,
നേരം കളയാതെ പോയിടേണം.
വൃദ്ധനാമച്ഛനോടൊട്ടും മയമില്ലാ,
ശബ്ദത്തിൽ പൊന്മകൻവാ തുറന്നു,

കയ്യിലൊതുങ്ങുന്നബാഗുമായുമ്മറ,
പടികളിൽ നിന്നു തിരിഞ്ഞു നോക്കി.
മേലെചുമരിൽ തുങ്ങിക്കിടക്കുന്ന,
നിറമാർന്ന ചിത്രത്തിൽ നോക്കി നിന്നു.

പുഞ്ചിരിയോടെന്നെനോക്കിയിരിക്കുന്നു,
വിട്ടുപിരിഞ്ഞോരൻ പ്രാണസഖി,
നല്ലകാലത്തിൽ പിരിഞ്ഞുപോയെന്നത്,
നല്ലതായി തോന്നുന്നു യീവേളയിൽ.

എന്നപോലുള്ളത്തിൽചിന്തിക്കുംപോലെയാ,
അച്ഛന്റെ മിഴികളിൽ പുഴയൊഴുകി.
ഒത്തിരി നേരമാമുമ്മറ പടിയിന്മേൽ,
പ്രിയതമ തൻ മുഖം നോക്കിനിന്നു.


Related Articles