അടുക്കള ചുമരുകളിൽ നിൻ്റെ
ഗന്ധമായിരുന്നു.
വിയർപ്പിൽ കുളിച്ച് ചിരിച്ച് നീ സ്നേഹം പകർന്നു.
പുകയുന്ന അടുപ്പ് എന്നും
നിൻ്റെ സ്നേഹവീടായിരുന്നു.
സ്നേഹം വിളമ്പിയിട്ടും
ഒരു നല്ല വാക്ക് നോട്ടം
നിനക്കു നൽകിയില്ല
പനിക്കിടക്കയിലും നീ അടുക്കളയിൽ
സ്നേഹം നിറച്ചു.
പല്ലുവേദനയെടുത്തു കിടന്നപ്പോൾ
അരിയാട്ടാനായി അടിച്ചെഴുന്നേല്പിച്ചു..
വേദനയിൽ പുളഞ്ഞുകൊണ്ട് അരിയാട്ടി
പിറ്റേന്ന് കാലത്തു ദോശ ചുട്ടു നൽകി സ്നേഹം നിറച്ചു.
നൂറുപറ നിലവും നൂറുമേനി പൊന്നുമായി വന്നവൾ
അടുക്കളക്കാരിയായി സ്നേഹം നിറച്ചു
നൂറു പറ നിലത്തിലെ നെല്ലു പുഴുങ്ങലും
ഉണക്കലും നിന്റെ മാത്രം ജോലിയായി മാറി.
പ്രായം പതിനഞ്ച്
ചാപല്യമേതുമേ ചമയ്ക്കലാക്കിയവൾ നീ...
