വിപ്ലവ സൂര്യൻ

Poem

വിപ്ലവ സൂര്യൻ


കനലു കോരിയ കൈകളാൽ നീ കനവു നെയ്തപ്പോൾ
ലളിത ജീവിതസത്യമായ് നീ തെരുവിൽ നിന്നപ്പോൾ
പൊരുതിടുന്ന കരളുമായ് നീ പട നയിച്ചപ്പോൾ
ഒഴുകിയെത്തിടുമായിരങ്ങൾക്കഭയമായ് മാറീ
നൂറു വത്സരമാകിലും നടു നീർത്തി നിന്ന യുവത്വമേ
ഒടുവിലൊന്നും മിണ്ടിടാതെ, കൺ തുറക്കാതെ
ജനസമുദ്രത്തിരയിലിന്നിൻ സൂര്യനണയുമ്പോൾ
ഉള്ളുലഞ്ഞിട്ടലയുമാഴിത്തിരകൾ പാടുന്നൂ
നിണമണിഞ്ഞ പതാക മൂടിയ വിരഹയാമത്തിൻ
കനലിൽ നിന്നുമുയർന്നിടാവൂ പുതിയ താരങ്ങൾ!


Related Articles