ഇണയില്ലാ ചെരുപ്പുകളുടെ തുണക്കാരാ

Poem

ഇണയില്ലാ ചെരുപ്പുകളുടെ തുണക്കാരാ


കൂനിക്കൂനി കുടയ്ക്കുള്ളിലേയ്ക്ക്
പാകപ്പെട്ട ഒരാൾ.

കൊട്ട വെയിലിന്റെ ചൂടിൽ 
പതച്ചിരിക്കുന്ന മുഖമില്ലാത്ത
ഒരു രൂപം.

കൈകളുടെ ചടുലമായ 
ചലനങ്ങളിൽ അയാൾ
ഒരു ജീവിതം തുന്നിയെടുക്കുന്നു.

എന്റെ ചിന്തകൾ 
റോഡിൽ തറഞ്ഞു കിടക്കുന്ന
സീബ്ര ലൈൻ.


Related Articles