മരുഭൂമിയാവാം, കടൽത്തീരമാവാം
ആട്ടവും പാട്ടും
അലമ്പുമാഘോഷവും ചേർന്ന്
വിയർത്തുകിതക്കുമൊരു കൂടാരത്തിൽ
ഒറ്റക്കൊരിക്കൽ എത്തിപ്പെട്ടു.
നരകവെളിച്ചം മതിലുതീർത്ത
ഏകാന്തതയിൽ
അഭയമില്ലാതലയുന്നവരുടെ ഇടയിൽ
അബദ്ധത്തിലെത്തിയതിന്റെ നടുക്കത്തോടെ
പിന്തിരിയാൻ തുനിഞ്ഞു.
എന്തുവേണം എന്നൊരാൾ
പുരികം ചുരികയായുയർത്തി.
വഴിതെറ്റി വന്നതാണെന്ന് ഞാൻ
വിനയത്തോടെ കുനിഞ്ഞിറങ്ങാൻ നേരം,
വഴിതെറ്റിയവരുടെ കൂടാരമാണിതെന്നു
ഉള്ളിൽ നിന്നൊരാൾ
തിരിച്ചുവിളിച്ചു.
പിന്നീട് പുറത്തിറങ്ങിയിട്ടേയില്ലാത്ത
ആ ഞാൻ തന്നെയാണ്
ശങ്കിച്ചുനിൽക്കുന്ന നിങ്ങളെയിപ്പോൾ
