വിടരട്ടെ പെൺ കരുത്ത്

Poem

വിടരട്ടെ പെൺ കരുത്ത്


മാറ്റമില്ലാതെ ഓടുന്ന
കാലചക്രത്തിന്റെ
സൂചിയാണ് സ്ത്രീ.

മുതുകിൽ ഉത്തരവാദിത്വത്തിന്റെ കാണാക്കൂനുമായ്
ഉണരുന്നവൾ.

നൃത്തമാടാൻ തയാറായ
കാലുകളിൽ
ചിലങ്കയണിഞ്ഞവൾ
വീടിൻ വേദിയിൽ
നിറഞ്ഞാടുന്നു.

കൊതിച്ചിട്ടും കൊതിയില്ലെന്ന്
പറയാതെ പറയുന്നവൾ.


Related Articles