ചിരിക്കണം, ചിന്തിക്കരുത്
കാണണം, കാണേണ്ടത് മാത്രം
ഉറങ്ങണം, ഉണരരുത്
കേൾക്കണം, കേൾക്കേണ്ടത് മാത്രം
മറക്കണം, മനമുരുകരുത്
പറയണം, പറയേണ്ടത് മാത്രം
പ്രതീക്ഷിക്കണം, പ്രതികരിക്കരുത്
വെല്ലുവിളിക്കണം, വിജയമുള്ളിടത്ത് മാത്രം
ചലനത്തിൽ ശുഭാപ്തി വിശ്വാസം
വേഷത്തിൽ ആത്മവിശ്വാസം
കണ്ണുകൾ നനയാത്തത്
കാലുകൾ ഇടറാത്തത്
കൈകൾ വിറയ്ക്കാത്തത്
മനസ്സ് പതറാത്തത്
വഴികൾ തെറ്റാത്തത്
വാക്കുകൾ മുറിയാത്തത്
ഹാ, ലോകമേ നിൻ കാപട്യത്തിനൊപ്പമെത്താൻ
ഇനിയെത്ര വേഷങ്ങളണിയണം ഞാൻ
