വെറുപ്പ്

Poem

വെറുപ്പ്


വെറുപ്പ് ശക്തമായൊരു വികാരമാണ്.

എനിക്കേറ്റവുമിഷ്ടമുള്ള
പകലുറക്കപകുതിയുടെ
മുഖത്ത്,
കര്‍ട്ടനില്ലാത്ത നിന്റെ മുറിയിലെ
ജനാലയിലൂടെ വെളിച്ചമടിക്കുന്നതുപോലെ
ഞാനാ മുറിയേ വെറുക്കുന്നു.
ദയവു ചെയ്‌തെന്നെ തുറന്നു വിടുക.

അരണ്ട നീലവെളിച്ചത്തില്‍
ഒരു ബിയര്‍ സിപ്പ് ചെയ്യാന്‍
വല്ലപ്പോഴുമൊരു ആഗ്രഹം വരുമ്പോള്‍
നിന്നെയോര്‍ത്ത് പേടിച്ചത്
ഞാന്‍ കുഴിച്ചുമൂടുന്നു.

പട്ടടയ്ക്ക് തീവച്ചപ്പോള്‍
എനിക്കത് പൊള്ളിയില്ല,
അച്ഛന്റെ ബെല്‍റ്റടിയേക്കാള്‍
പൊള്ളലില്ല തീയ്ക്ക്.
എന്നിട്ടുമയാളെ വെറുക്കാത്ത
എന്നോടെനിക്ക് വെറുപ്പ് തോന്നി.


Related Articles