വേണ്ടത്

Poem

വേണ്ടത്


വിശക്കുന്നവന്
വേണ്ടത്
ഭക്ഷണമാണ്...
പടുകൂറ്റൻ പ്രതിമകളല്ല
ആകാശഗോപുരങ്ങളല്ല

മുട്ടിന് മുട്ടിന്
മുട്ടിയുരുമ്മുന്ന മാളുകളല്ല
കണ്ണഞ്ചിപ്പിക്കുന്ന
ഷോപ്പിംഗ് കോംപ്ലക്സുകളല്ല
വിനോദം വിൽക്കും
അമ്യൂസ്‌മെന്റ് പാർക്കുകളല്ല
നീണ്ടു നീണ്ടു പോകുന്ന
എക്സ്പ്രസ്സ്‌ ഹൈവേകളല്ല
പരസ്പരം പോരാടാനുള്ള
ആയുധ സാമഗ്രികളല്ല
ചുട്ടു ചാമ്പലാക്കുന്ന
അണുബോംബോ
ആകാശവാഹിനികളോ അല്ല..
അവന്...
വിശപ്പിന്റെ കാളിമയിൽ
നീറിപ്പുകയുന്ന
അവന് വേണ്ടത്
ഭക്ഷണമാണ്...
അധികാരത്തിന്റെ
അകത്തളങ്ങളിൽ
ഉണ്ടും ഉറങ്ങിയും ക്രീഡിച്ചും
രാപ്പകലുകൾ
സുഖലോലുപതയിൽ
നീന്തിത്തുടിച്ച്
ജീവിതത്തെ
ആഘോഷമാക്കുന്നവർ
ഇത്‌ മറക്കരുത്.
മറക്കരുത്...
മറക്കരുത്.....

Vendath- a poem written by Sudhin Sudhakaran


Related Articles