വീട്

Poem

വീട്


എന്റെ സങ്കല്പത്തിൽ
ഒരു വീടുണ്ട്.
കുന്നിൻ മുകളിലെ
ഒറ്റമരത്തിനടുത്ത്
ഒരു കുഞ്ഞുവീട്

വീട്ടിൽനിന്നു നോക്കിയാൽ
പുഴ കാണാം
പുഴയിൽ തിളച്ചു തൂവിയ
വെയിലിൻ്റെ മഞ്ഞയും.
ആലിപ്പഴം പോലെ മീനുകളും.

മുറ്റത്തെ ഒറ്റമരത്തിൽ
നിറയെ കിളികളും
മരച്ചില്ലയിലാകെ
കാറ്റിന്റെ നൃത്തവും.

കാറ്റ് കാട്ടുവള്ളിയിലാടിവന്ന്
മഞ്ഞിൻ്റെ പുതപ്പുമായി
പുഴ കടക്കും
വീടപ്പോൾ നഗ്നനയാകും.


Related Articles