തോറ്റവരാണ് പോലും
ജയിക്കാനിരുന്നവരോട്
ആദ്യം യാചിച്ചത്.
ജയിക്കാനിരുന്നവരാണത്രേ
തോൽക്കാനിരുന്നവരിൽ നിന്ന്
അത് കൊതിച്ചത്.
അവർ പറഞ്ഞത്രേ അതിന്
നിങ്ങളാണാദ്യം അതിരുവിട്ടതെന്ന്.
അതിനെന്തായാലെന്താ!
നമ്മൾ സോദരരല്ലേ...
ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടേ..
ഇതാദ്യം ചോദിക്കുന്നതിൽ
തോറ്റ് പോയിരുന്നത്രേ
ഇരു പക്ഷവും.
ഇനിയിപ്പോ പറഞ്ഞിട്ടെന്ത് ?
ഞങ്ങളുടെ വാക്കുകളെ
ആദ്യം വെടി വെച്ചിട്ടത് ?
ആദ്യമായ് ഞങ്ങളുടെ തുടക്കാമ്പുകളിലൂടെ
ചോര ചിന്തിപ്പിച്ചത്?
മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചത്?
എല്ലാം നിങ്ങളല്ലേ...
