വേദനയുടെ അരാഷ്ട്രീയത

Poem

വേദനയുടെ അരാഷ്ട്രീയത


വാർഡിലൂടെ രാവിലെ എണീറ്റ് 
രണ്ട് റൗണ്ട് നടക്കുമ്പോൾ 
എല്ലാവരുടേയും മുഖം കാണാം. 
നിരാശയല്ല 
പ്രത്യാശയുമില്ല
ഒരു ശ്മശാനത്തിൻ്റെ അച്ചടക്കം.

ജീവിതം ഇങ്ങനെയാണ്
ഈ ദിവസങ്ങൾ ഇങ്ങനെയാണ്
രോഗം ഇങ്ങനെയാണ് 
വേദന ഇങ്ങനെയാണ് 
ചുറ്റുപാടുകൾ ഇങ്ങനെയാണ്. 
വലിയ ഞെട്ടലൊന്നുമില്ല. 

ദൈവവുമില്ല
ഒരു വേദപുസ്തകവുമില്ല 
ഇനി ഉണ്ടെങ്കിൽ തന്നെ 
മനുഷ്യരുടെ ഇത്തരം 
ദുരിതങ്ങളിൽ പുള്ളിയ്ക്ക് 
ഒരു താത്പര്യവുമില്ല
കൂസലുമില്ല.

ബി ജെ പി വന്നാലും 
LDF വന്നാലും 
കാനുലയിൽ ഇഞ്ചക്ഷൻ കുത്തുന്ന 
വേദനയ്ക്കോ 
മൂത്രമൊഴിക്കാൻ ട്യൂബ് കുത്തി 
കയറ്റുമ്പോഴുള്ള വേദനയ്ക്കോ 
ഒരു മാറ്റവും ഉണ്ടാവാൻ പോണില്ലെന്ന് 
എന്ന് മനസ്സിലായവർ.


Related Articles