വട്ടത്തിൽ നീളത്തിൽ ചതുരത്തിൽ….

Poem

വട്ടത്തിൽ നീളത്തിൽ ചതുരത്തിൽ….


സമചതുരത്തിലൊരു മുറിയിലെ,
ദീർഘചതുരക്കട്ടിലിൽ,
ഒരു വൃത്തം കണക്കെ
കിടന്നുറങ്ങുന്നു, ഞാൻ.

അടുക്കളയിൽ ജാമിതീയ രൂപങ്ങളെ
അടുക്കിവെയ്ക്കുന്നു, ഭാര്യ.

ഓഫീസിലെ ടേബിളിൽ
തീർപ്പാകാത്ത കടലാസുകൾ
കാറ്റത്ത് പാറിപ്പോകാതെ കാക്കുന്നു|
ഒരു സ്ഫടികഗോളം

വാതിലുകൾ തുറന്നുമടഞ്ഞുമിരിക്കുന്നു
കടന്നുവരും കക്ഷികൾ,
മാന്ത്രികൻ്റെ പെട്ടിക്കുള്ളിൽ
അറുത്തുമാറ്റപ്പെടുന്ന ശരീരങ്ങൾ പോലെ.


Related Articles