ഞെട്ടിയിട്ടുണ്ടെങ്കി
അത്
ജീവിതത്തിലാകെ കാത്തിരുന്ന
വരാന്തകളെ ഓർത്ത് മാത്രമാ.
ഒരാളൂടെ വന്നിട്ടിറങ്ങാന്ന് കാത്തു,
ആരും വന്നില്ല
ആ കളിയായിരുന്നു
ലാസ്റ്റ് കളി.
അവളുടെ വന്നിട്ട് പോകാന്ന് കാത്തു,
അവള് വന്നില്ല
അതായിരുന്നു ലാസ്റ്റ്ബസ്സ്.
അവർക്കും കൂടെ കിട്ടട്ടെന്ന് കാത്തു,
അവര് വാങ്ങിപ്പോയത്
ഞാനറിഞ്ഞില്ല.
'കാക്കുന്നത് കാത്തിരിക്കാൻ വേണ്ടി മാത്രമാന്ന്'
വരാന്തകളറിഞ്ഞിരിക്കാം.
അതാവും ഇടയ്ക്ക്
കാറ്റ് കൊണ്ടുവന്നും
മഴച്ചീള് കൊള്ളിച്ചും
ഒറ്റക്കിളികളെ പറഞ്ഞ് വിട്ടും
എണീച്ച് പോകാൻ പറഞ്ഞത്.
