*മൂത്തോൻ എവിടെയെന്ന്
മരുമോൾ ഇല്ലേയെന്ന്.
ഉമ്മയോട്
ആരാരോ ചോദ്യങ്ങളെറിഞ്ഞു.
കടഞ്ഞ് കയറുന്ന ചോദ്യങ്ങളേറ്റ്
ഉമ്മയുടെ മൂത്ത് നരച്ച തലയിലപ്പോൾ
ചോര കുടിച്ച് മൂത്തൊരു മൂത്ത മോൻ കിതച്ചു.
അന്ന് മത്തി നന്നാക്കി
കൂട്ടാനിൽ ഉപ്പ് നാമക്കുമ്പോൾ
ഇരച്ച് വന്ന കണ്ണീരിൽ
ആ ചോദ്യവും
പല ചോദ്യവും ഉപ്പ് കൂടി.
കൂട്ടാനിൽ തീരെ ഉപ്പില്ലല്ലോ
എന്ന് പറഞ്ഞത് ഇളയോൻ ആയിരുന്നു.
ഉപ്പിന്റെ പെരുപ്പം നിന്റെ മൂത്തോനിലാണെന്നും
അവനെ കേടുവരാതെ ഉപ്പിട്ട് വെച്ചിരിക്കുകയാണെന്നും ഉമ്മ.
