ട്രിഗ്ഗർ

Poem

ട്രിഗ്ഗർ


സ്ലീപ്പിങ് പില്ലില്ലാതെ ഉറങ്ങാനും പറ്റില്ല
ആൻ്റി ആങ്സൈറ്റി മരുന്നില്ലാതെ
പുറത്തിറങ്ങാനും പറ്റില്ല.


ഉറക്കം വന്നില്ലെങ്കിൽ മാത്രം
എന്ന് പറഞ്ഞ്
ഒരു മാസത്തേയ്ക്ക്
പത്ത് ഉറക്കഗുളികയേ തന്നുവിടൂ.

SoS

ആങ്സൈറ്റി അധികമാവുമ്പോൾ മാത്രം
എന്ന് പറഞ്ഞ്
ഒരു മാസത്തേയ്ക്ക്
പത്ത് ആൻ്റി-ആങ്സൈറ്റി മരുന്നേ തരു.


Related Articles