പുഴയിൽ നിശ്ശബ്ദമായി കിടക്കുന്ന വഞ്ചിയിൽ
ചിറകൊതുക്കി ഒരു നീർക്കാക്ക.
അതിന്റെ വളഞ്ഞ കഴുത്തിന്റെ
നേർത്ത ചുളിവിൽത്തട്ടി
പ്രകാശം പുഴയിലേക്ക് ചെരിയുന്നു.
മീനുകൾ മീനുകളെന്ന്
കൊക്കിലേക്ക് പ്രകാശത്തിന്റെയല.
അതിലൊരു ഉണർവിന്റെയനക്കം.
ഏറിയ ഏകാന്തതയിലും
വിശപ്പ് അതിന്റെ തുരുത്തിലേക്ക് ഈ വിധം തുഴയുന്നു.
Summary: Thuruthu, poem by Vipinya Revathi
