തുന്നല്‍ക്കാരന്‍

Poem

തുന്നല്‍ക്കാരന്‍


(ഇന്ദ്രന്‍സിന്)

ഞാനുമെന്‍റെ ബാല്യത്തില്‍
തയ്യല്‍ജോലി ചെയ്യുമായിരുന്നു.
തുന്നല്പണിയാണ്.

കുടുക്കുകള്‍ തുന്നിപ്പിടിപ്പിക്കാനാണ്
ആദ്യം പഠിച്ചത്.
പിന്നതിടാനുള്ള തുളയരികുകള്‍.
പിന്നെ ഹുക്കുകള്‍.
പിന്നെ അതിരുകള്‍.
സ്വപ്നങ്ങളായിരുന്നവ
സൂചിയില്‍ കോര്‍ക്കും നൂല് പോലെ
ജീവിതമായി.
ജീവിതം പിന്നെ തയ്യല്‍മെഷീനിലായി.

കൈകള്‍ ഉടലിനോട്
കാലുകള്‍ അരയോട്
റൗക്കകള്‍ മുലകളോട്
കഴുത്തുകള്‍ പല വിതാനങ്ങളില്‍
അടുപ്പിച്ചും അകറ്റിയും
മുറിത്തുണികള്‍ ചേര്‍ത്തടിച്ച്
കൗതുകത്തിന്‍റെ വളവുകളും
കുനിപ്പുകളും കുറുക്കുകളും
തുന്നിത്തുന്നി ജീവിതത്തോടടുപ്പിച്ചു.


Related Articles