തുടർച്ച

Poem

തുടർച്ച


ചുവരിന്റെ പൂർണ്ണത
അടഞ്ഞ വാതിലുകളിലാകുന്നു.
കാറ്റിനു പോകാനിടം കൊടുത്ത്
മരം ഉലയുന്നു.

മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.

തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളന്നു.
പുതിയ ചെരുപ്പിൽ
പതിവു നടത്തം
മുടന്തുന്നു.

ചുളുങ്ങിയ തൊലിപ്പുറവുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരം ഇരുന്നു.


Related Articles