കവിത വിവർത്തനം ചെയ്യുന്ന  മൂന്നു വഴികൾ

Poem

കവിത വിവർത്തനം ചെയ്യുന്ന മൂന്നു വഴികൾ


ഒന്ന്

മൂലകവിത ചാഞ്ഞും ചരിഞ്ഞും
നെടുകെയും കുറുകെയും പല കുറി
കമ്പോടു കമ്പ് വായിക്കുക
ഭൂപടം പഠിക്കും പോലെ
കവിതയിലെ നഗരങ്ങളും
ഗ്രാമങ്ങളും കണ്ടെത്തുക
ഓരോ വരിയുടേയും വഴിയിലൂടെ
പതുക്കെ കാഴ്ചകൾകണ്ടു സഞ്ചരിക്കുക
ഓരോ വാക്കിന്റെയും സന്ദർഭം, അർഥം,
ധ്വനി, കനം, നിറം, മണം,
സംഗീതം, ഓർമ്മ, സ്വപ്നം
ഇവ ഓരോന്നിനെയും കുറിച്ച് ധ്യാനിക്കുക
സ്വന്തം ഭാഷയിൽ നിന്ന് വാക്കിനുവാക്ക്,
വരിക്കുവരി, മുഴക്കത്തിനു മുഴക്കം,
ഗോപുരത്തിൽ ശിൽപ്പങ്ങൾ വെയ്ക്കുംപോലെ
ശ്രദ്ധയോടെ പകരം വെയ്ക്കുക.
വിവർത്തനം പല കുറി
കമ്പോടുകമ്പ് വായിക്കുക.

എന്നിട്ട് വരിവരിയായി, വാക്ക് വാക്കായി,
ന്തിയെറിഞ്ഞു പൊട്ടിച്ചിരിക്കുക

രണ്ട്


Related Articles