സോഫ്റ്റ്വേർ
കളിവഞ്ചിയുണ്ടാക്കുന്ന
സോഫ്റ്റ്വേർ
കണ്ടെത്തിയപ്പോഴേയ്ക്കും
പുഴകളെല്ലാം
ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.
വഴി
പച്ചത്തത്തയിലേക്കുള്ള
ഏറ്റവും എളുപ്പമായ വഴി
കൂടും കുരുക്കുമല്ല
പച്ചമറച്ചുവച്ച
കാട്
സ്വപ്നം കാണുക
ചിറക് കൊഴിഞ്ഞ
കിളിയായി മാറി
ആകാശത്തേക്ക് നോക്കുക.
