വാനിൽ കറുത്ത് നിന്ന മേഘത്തിനും
കണ്ണിൽ ഇരമ്പിനിന്ന കാർമേഘത്തിനും പറയുവാനുള്ളത്
ഒന്നുതന്നെയായിരുന്നു
എന്റെയും നിന്റെയും വികാരങ്ങൾ ഒന്നുതന്നെയാണ്
ആർത്തുപെയ്ത മഴയിൽ ഞാനെന്റെ വേദനകളൊക്കെയും
ഒഴുക്കിക്കളയവെ,
എന്നിലെ സ്വപ്നമാകുന്ന ഇലകളൊക്കെയും അന്നേരം
എന്നിൽനിന്നുതിർന്നുവീണിരുന്നു
ഉത്തരങ്ങളില്ലാത്ത ഒരുപിടി ചോദ്യങ്ങൾക്കുമുന്നിൽ
ഞാൻ തനിച്ചായി പോകവെ,
ഒരു നിമിഷം തിരിഞ്ഞു നടന്നു
പിണക്കമില്ലാതെ, പരിഭവമില്ലാതെ, പരാതികളില്ലാതെ,
അന്ധകാരത്തിലേക്ക്
എന്നെയും തേടികൊണ്ട്…..
ആ യാത്രയിലെ വഴിവിളക്കുകൾ തന്ന പ്രകാശമാണ്
എന്നെയും ഇവിടെ ബാക്കിയാകുന്നത്
എന്നിലെ മഴ തോരുന്നില്ല, അന്നുമിന്നുമെന്നും
ഇടമുറിയാതെ ഇടനേരങ്ങളിൽ അവ പെയ്തു കൊണ്ടിരിക്കുന്നു...
Thirike, Malayalam poem by Nishidha PK
