അതെ,
കാട്ടിൽ
തീർച്ചയായും
ഒരു വഴിയുണ്ട്,
മൃഗങ്ങളും മരങ്ങളും
പണ്ടുപണ്ടേ നടന്ന
തീർത്തും ഒറ്റയായ
ഒരു ഒറ്റയടിപ്പാത
അതു മൃഗങ്ങളെ
ജലത്തിനരികിലെത്തിക്കുന്നു
അരുവികളെ
നദിക്കരികിൽ,
നദികളെ
തടാകത്തിൽ
മരിച്ചവർ
വന്നിറങ്ങിപോകുന്ന
ജലപാതങ്ങൾ.
ഇരുളിലും ശ്വസിക്കുന്ന
അതേ പുരാതനവഴികൾ
അതെ, ഏതു കൊടുങ്കാട്ടിലും
കൂരിരുളിലും
വഴിതെറ്റാത്ത
ഒരു ഒറ്റയടിപ്പാതയുണ്ട്
The poem speaks of an old, unerring path that guides both animals and the departed, weaving through the wilderness and darkness, symbolizing a journey that transcends time and life.
