തീപ്പെട്ടി

Poem

തീപ്പെട്ടി


ഓരോരുത്തരും യാത്ര പറഞ്ഞ് 
തീപ്പെട്ട് പോകുമ്പോൾ
അടുത്ത ഊഴം
ആരുടേതെന്നറിയാതെ
പരസ്പരം
ചേർന്നിരിക്കുന്നവർ

ഇത്തിരി വെട്ടമാണെങ്കിലും
ഒത്തിരിപേർക്ക്
വെളിച്ചമേകി
ചാരമായ്
എരിഞ്ഞു തീരുന്നവർ.


Related Articles