കാറ്റു കൊണ്ടുവരുന്ന മണം

Poem

കാറ്റു കൊണ്ടുവരുന്ന മണം


നീ എനിക്കുതന്ന
റോസാച്ചെടി
ഈ ഇരുണ്ട മുറിക്കുള്ളിൽ
പൂവിടുകയാണ്

നിന്നെപ്പോലെതന്നെ
എത്ര വേഗമാണ്
അതിന്റെ വളർച്ച

വേരുകൾ
കല്ലറക്കുള്ളിലേക്ക്
ഒളിഞ്ഞും തെളിഞ്ഞും
ആഴ്ന്നിറങ്ങിയിട്ടുണ്ട്

കമ്പുകൾ
നിന്റെ വിരലുകൾപോലെ
നീണ്ടിട്ടുണ്ട്


Related Articles