വൃദ്ധന്റെ പ്രണയകവിത

Poem

വൃദ്ധന്റെ പ്രണയകവിത


വർഷങ്ങളുടെ മൂടൽമഞ്ഞു വീണു
മങ്ങിയ മിഴികൾ കൊണ്ട്
ഞാൻ നിന്റെ മേഘരൂപത്തെ
ഉഴിയുന്നു

  

പേമാരിക്കുമുൻപുള്ള കാറ്റിൽ
ഇലകളെന്നപോലെ വിറയ്ക്കുന്ന
വിരലുകൾകൊണ്ട്
ഞാൻ നിന്നെ തലോടുന്നു

 


Related Articles