തനിയെ

Poem

തനിയെ


മറവിയിൽനിന്നുപോയ്
മായാത്തതാളുമായ്
ഇടറാതെ ചേർത്തൊരീ-
കൈകൾ.
പകുതിവച്ചീടും
വിജനമാം പാതയിൽ
തനിയെ തിരിഞ്ഞൊന്നു പോയി.

കരഞ്ഞു, പിഴിഞ്ഞും
കേണും ഇഴഞ്ഞുമെൻ
തളരാതെ തളരുന്നമേനി.
പറയാതെ ഇടറാതെ
വേച്ചുവേച്ചങ്ങനെ
താങ്ങാകും വേരിൽപടർത്തി.
മുൾച്ചില്ലയേകും
മരക്കൊമ്പിൻ-
തണ്ടുപോൽ
പാകമായ് നീറി പുകഞ്ഞു.

പകുതിയിൽ എന്നെയീ
പടുതീയിൽവീഴ്ത്തിയി-
ട്ടറിയാത്തൊരാഭാവമുക്തി.
നെറുകയിൽ ചാർത്തിയ
കുങ്കുമത്തീയോടെ
ഉരുകിയിടറിപ്പടർത്തി.

വേവുന്ന വീചിയിൽ
താങ്ങായി കൈവിട്ട
പാതിതൻ കൃത്യം ദുഷ്കൃത്യം.
പതിയെ പതിയെ ഞാൻ
ഞാനല്ലാ വേരിലും
കത്തി ഞെരിഞ്ഞങ്ങമർന്നു.


Related Articles