പുതിയ വീടാണ്.
ഇന്നലെയാണ് പാലുകാച്ചൽ.
ചെറിയ ലോണുണ്ട്
അല്ലറചില്ലറ കടവുമുണ്ട്.
എങ്കിലുമൊരാശ്വാസം
വീട്ടുകാരിക്കും മക്കൾക്കും
പുതിയ വീട്
വലിയ ഇഷ്ടമായി എന്നതുതന്നെ.
കൂട്ടുകാരെല്ലാം സംസാരിച്ചതും
ഭംഗിയായി ഭംഗിയായി എന്നുതന്നെ.
പെയിന്റിങ്, പോളീഷിങ്
ലൈറ്റിങ്, ഗാർഡനിങ്
ഭംഗിയായി ഡിസൈൻ ചെയ്ത
ഇന്റർ ലോക്കിങ്...
പണിയായ പണിയെല്ലാം
പൂർത്തിയായിട്ടുതന്നെയാണ്
ഇന്നലെ പാലു കാച്ചിയത്.
രാവിലെ എഴുന്നേറ്റപ്പോഴാണ്
വീട്ടുകാരി മുഖം വീർപ്പിച്ച്
മുറ്റത്തേക്ക് കണ്ണു ചൂണ്ടിയത്.
ഇന്റർലോക്കുകൾക്കിടയിലൂടെ
മുറ്റത്താകെ പുൽത്തലപ്പുകൾ!
Sankaran Korom's poem describes the joy of moving into a new house, where everything -from painting to gardening-has been completed beautifully. The family and neighbors admire the home’s design and charm, celebrating it with warmth and satisfaction. However, the next morning, the homemaker notices something unexpected: tiny blades of grass sprouting between the interlocking tiles. This simple image quietly reveals nature’s persistence amid human perfection, blending pride with a gentle reminder of impermanence.
