നോക്കിനോക്കിയിരിക്കേ
അവിടെ ഒരു മരം ഉണ്ടായി വരുന്നു.
തൊട്ടടുത്ത കുളത്തില്‍ നിന്ന്
ഒരു സ്വര്‍ണ്ണമത്സ്യം വാനിലേക്ക്!
ഒരാള്‍ ഒഴിഞ്ഞ തെരുവില്‍ നിന്ന്
ബാല്‍ക്കണിയിലെ വെളിച്ചത്തെ
നിന്റെ പേര് ചൊല്ലി വിളിക്കുന്നു,
വെളിച്ചം അണഞ്ഞുപോയിട്ടും ആരോ തുടരുന്നു!
ഇരുട്ടില്‍ നിന്ന് കടന്നു വന്നൊരാള്‍
എന്റെ നീലക്കണ്ണുകള്‍ കടം തിരക്കുന്നു.
ഉരച്ചു തെളിച്ച കൊള്ളി വെട്ടത്തില്‍,
ഞാന്‍ തവിട്ടു കണ്ണുകള്‍ രക്ഷിച്ചെടുക്കുന്നു!
പറക്കുന്ന പരവതാനികളില്‍ പ്രേതങ്ങള്‍
സമയത്തിന്റെ ചുരുളിയില്‍ കറങ്ങി കരേറുന്നു.
മരണമില്ലാത്ത മനുഷ്യര്‍ തോരാമഴയില്‍ നനഞ്ഞ്,
‘കണ്ണാടി നഗരത്തിന്റെ’ ചുറ്റുവഴികളില്‍ തുടരുന്നു!
