സ്വപ്നാടനം

Poem

സ്വപ്നാടനം


നിനക്കൊപ്പം
യാത്ര പോകുന്നത്
സ്വപ്നം കാണാൻ വേണ്ടി മാത്രം
ഉറങ്ങാൻ കിടക്കുന്നു

വലിയ ചെങ്കുത്തായ മല
ഞാൻ ഒരുക്കി വെക്കുന്നു
അതിലേക്കുള്ള വഴിക്ക്
ഇരുവശവും പച്ചപ്പുകൾ
നീ നനച്ചു വളർത്തുന്നു.

പച്ച നാമ്പുകൾ നിറയെ
മഞ്ഞിൻ തുള്ളികൾ
ഞാൻ വിതറുന്നു
നമ്മെ തഴുകി കടന്നു പോകാനുള്ള
കാറ്റിനെ നീ പറഞ്ഞു വെക്കുന്നു.

പടർന്നു പന്തലിച്ച ഒരു മരത്തെ
ചുവന്നപൂക്കളടക്കം
ഞാൻ വിലക്ക് വാങ്ങുന്നു
നീ നിന്റെ തിത്തിരപക്ഷികളെ 
കൂടടക്കം അതിൽ പാർപ്പിക്കുന്നു


Related Articles