സൂര്യ വിരഹം

Poem

സൂര്യ വിരഹം


അകലുവാനാകില്ലെന്നറിയാമെങ്കിലും
ഈ കാലമാം നൗകയിൽ നിന്നും
വേർപിരിയാൻ സമയമായി,
നിന്റെ ഓർമ്മകൾ എന്നെ വല്ലാതെ
ശ്വാസം മുട്ടിക്കുന്നു പക്ഷെ,
ഞാൻ മായുമ്പോൾ മാത്രമേ നിന്റെ പ്രകാശം
ആസ്വദിക്കാൻ കഴിയുകയുള്ളു എന്ന സത്യം നിന്നിൽ
നിന്നും അകലാൻ എന്നെ
പ്രേരിപ്പിക്കുന്നു
എനിക്ക് നിന്നോട് വിടപറയാൻ പ്രയാസമുണ്ട്
എന്നിരുന്നാലും ഒരു ദിനം കടന്നുപോകാൻ
ഞാൻ അസ്‌തമിച്ചേ മതിയാകൂ...
നിന്റെ പ്രണയത്തിൻ നിലാവ് കാണാനോ
അനുഭവിക്കാനോ ഭാഗ്യം ഇല്ലെന്ന
സത്യത്തെ  ചേർത്ത് പിടിച്ചു കൊണ്ടും
ഞാനിന്നും നിന്നെ പ്രണയിക്കുന്നു,
അനന്തമാം കാലചക്രത്തിന്റെ
ഏതെങ്കിലുമൊരു സഞ്ചാര പഥത്തിൽ
നമുക്കൊന്നിക്കാൻ ഭാഗ്യമുണ്ടായിരിക്കും
അല്ലെ..?

Surya Viraham, a poem written by Pratyusha


Related Articles