സർവൈവൽ കിറ്റ്

Poem

സർവൈവൽ കിറ്റ്


യുദ്ധം
തുടങ്ങുന്നതിനു മുമ്പ്
ഇത്രയും കാര്യങ്ങൾ
തയ്യാറാക്കി വെച്ചിട്ടുണ്ടോ
എന്ന് ഉറപ്പു വരുത്തുക:

ഒന്ന്, ഭക്ഷണം.
എല്ലാം കത്തിയമരുന്നതിനിടെ
നിങ്ങളുടെ വിശപ്പും
കരിഞ്ഞു തീർന്നിട്ടുണ്ടാകും.
എങ്കിലും...

രണ്ട്, കുടിവെള്ളം.
നിങ്ങൾ കുടിച്ചു
വറ്റിച്ച കണ്ണീരിന്
കയ്യും കണക്കുമുണ്ടാകില്ല.
എങ്കിലും...

മൂന്ന്, പുതപ്പ്.
ആകാശം
മേൽക്കൂരയായതു മുതൽ
സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളുമെല്ലാം
നിങ്ങളുടെ സ്വകാര്യതയിലേക്ക്
ഒളിഞ്ഞു നോട്ടം
പതിവാക്കിയിട്ടുണ്ടാകും.
എങ്കിലും...


Related Articles