അതിജീവനം

Poem

അതിജീവനം


അനക്കം നിലച്ച്
പോയ ഫാനിൽ
ഒരു കുരുക്കുണ്ടാക്കി
തൂങ്ങിച്ചാകാനായ്
കിടക്കയിൽ-
ക്കാത്തിരിക്കുമ്പോൾ

നല്ല
കടുപ്പത്തിൽ
മധുരം കൂട്ടി
ഒരു ബ്രൂ കോഫി
ഊതിയൂതി

കുടിക്കുന്നതിനെക്കുറിച്ച്

ചുളിയാത്ത
കിടക്കവിരിപ്പിൽ
കാപ്പി വീണുണ്ടായേക്കാവുന്ന
ലായനിക്കറയെക്കുറിച്ച്


Related Articles