വേനൽത്തൂളലിൽ
അത്രയ്ക്ക് നിരീച്ചില്ല-
യെന്നാരോ ഖേദിക്കുന്നു
കിട്ടാത്ത കുടിവെള്ളം
തൊട്ടുയിർ കാക്കും നേരം.
പക്ഷിക്കു ചട്ടിയ്ക്കകം
പകർന്ന ജലം തേടി
ഉച്ചയ്ക്കു സൂര്യൻ മുഖം
മുക്കി നില്പതു കാൺകെ
ഊറ്റുറവയിൽ നിന്നു-
മൂറ്റിയ ജലവുമായ്
നാട്ടുകൂട്ടങ്ങൾ തല-
ച്ചുമടായെത്തുന്നേരം
