സുഖവാസം

Poem

സുഖവാസം


എല്ലാ ഭാഷകളും നിശ്ശബ്ദമാണ്,
വാക്കുകള്‍ ബാബേലിലേക്കു യാത്രയില്‍

എല്ലാവര്‍ക്കും ഒറ്റയാകണം,
വാവ് രാത്രിയിലെ ആകാശം പോലെ

പുത്തന്‍ സുഖവാസകേന്ദ്ര സൃഷ്ടിയില്‍
ദൈവം ഉറങ്ങാതെ ജോലി ചെയ്യുന്നു.

പതിനായിരം വര്‍ഷം മുന്‍പുള്ള നഗരം
ഒരു ചാന്ദ്രമാസത്തില്‍ ഒരുക്കണം.


Related Articles