സുഗതപ്പൂക്കൾ 

Poem

സുഗതപ്പൂക്കൾ 


ഭൂമിയെയും പൂക്കളെയും
കാറ്റിനെയും കടലിനെയും
അന്ധകാരകത്തെയും അഖണ്ഡതയെയും
ആവോളം സ്നേഹിച്ചൊരമ്മ

മനംനിറയെ സുഗന്ധംനിറച്ചൊരമ്മ
സുഗതയെന്ന പേരിനെ സുകൃതമാക്കി 
സ്വപ്നങ്ങളെ സ്നേഹിച്ചു സ്നേഹിച്ച്
സ്വയം ഉരുകിതീർന്നോരമ്മ 

നഷ്ടസൗഭാഗ്യങ്ങളെ ഇഷ്ടവസന്തമാക്കി
അനാഥർക്കു ആലംബഹീനർക്കും 
ദീപനാളം ജീവിതത്തിൽ തെളിയിച്ച്
സ്നേഹം ജീവിതപാതയാക്കിയൊരമ്മ 

ടീച്ചറമ്മയായി ജീവിച്ച് ശിഷ്യഗണങ്ങളെ
സ്വന്തം ഹൃത്തിടത്തിലേറ്റി ദീപം
തെളിയിച്ച് ദിവ്യതപകർന്ന്
ദിനരാത്രങ്ങളെ താലോലിച്ചൊരമ്മ


Related Articles