പാർക്കിലെപ്പാട്ട്

Poem

പാർക്കിലെപ്പാട്ട്


ന്ന് ദുഃഖത്തിൻ്റെ ദിവസമായിരുന്നു.

കാൻസർ വാർഡിൽ നിന്നും
മനുഷ്യദുരിതങ്ങളുടെ ദുഃഖം
എൻ്റെ കൂടെ വന്നു.

ദുഃഖം
ഞാൻ കയറിയ ബസ്സിൽ കയറി-
യെനിക്കൊപ്പം നിന്നു
എനിക്ക് സീറ്റ് കിട്ടിയപ്പോൾ
മാത്രമിരുന്നു.
എസ്കലേറ്ററിൽ
ഞങ്ങളൊരുമിച്ചു കയറി
ഷോപ്പിങ് മാളിൽ
ഞങ്ങളൊരുമിച്ചു കറങ്ങി
കുട്ടികളോടിച്ചു കളിക്കുന്ന വണ്ടി-
യെൻ്റെ പുറകിൽ വന്നിടിച്ചു.

അന്ന് ദുഃഖത്തിൻ്റെ ദിവസമായിരുന്നു.
ദുഃഖത്തിൽ കുതറി
പല വഴികളും നോക്കി
സുഖത്തിൽ വഴുക്കി
കൂടുതൽ ദുഃഖം കണ്ടു.


Related Articles