അങ്ങനെ അവളെ സംശയിക്കേണ്ട

Poem

അങ്ങനെ അവളെ സംശയിക്കേണ്ട


വഴുക്കലുള്ള
പാറയിലിരുന്ന്
ഏറ്റവും താഴെ
നീല നിറത്തിലുള്ള
കടലിളക്കം
കാണുമ്പോൾ

ആരാണ്
കൊതിക്കാത്തത്
അതൊന്ന്
തൊടാൻ....

അരികിലുള്ള
ക്യാൻവാസിൽ
ഒരു വര
വരക്കുമ്പോൾത്തന്നെ
അത് ഞാനല്ലേ
എന്ന
പിൻ ചോദ്യത്തിൽ
അല്ലായെന്നുത്തരം
തന്നത്
തിരകളായിരുന്നു
എന്നവൾ
പറഞ്ഞു തീരുന്നതിനുമുൻപ്
നനഞ്ഞല്ലോ
ചിത്രവർണ്ണം.....

ഇനി നീയെങ്ങനെ
എന്നെ വരക്കും....


Related Articles