പുതിയ പല കാര്യങ്ങളും
എന്റെ കാമുകൻമാരിൽനിന്നും
ഞാൻ പഠിച്ചു.
ആദ്യത്തെ കാമുകൻ
ചുറ്റുമുള്ളതിനെയൊക്കെ
സ്നേഹിക്കാൻ പഠിപ്പിച്ചു.
വളരെ സാധാരണമായ കാര്യങ്ങൾ പോലും
ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ
ഞാൻ നോക്കി നിന്നു.
രണ്ടാമത്തെ കാമുകൻ
എന്നെ ചിരിക്കാൻ പഠിപ്പിച്ചു.
'ആനന്ദവും ചിരിയും
മനുഷ്യന് ആവശ്യമില്ല'
എന്നു പറയുന്നവരിൽ നിന്ന്
ഞാൻ തിരിഞ്ഞുനടന്നു.
മൂന്നാമത്തെ കാമുകൻ
ഒപ്പം നടന്ന് ഒറ്റുന്നവനായിരുന്നു.
മരണത്തിൻ്റെ വക്കിൽനിന്നു പോലും
രക്ഷപ്പെടാൻ
അവനെന്നെ പഠിപ്പിച്ചു.
ജീവിക്കാൻ പ്രത്യാശ തീരെ വേണ്ടെന്ന്
ഞാൻ മനസ്സിലാക്കി.
