ശ്മശാനം

Poem

ശ്മശാനം


അടിഭാഗം ദ്രവിച്ച ഗ്രോബാഗിൽ നിന്നും ഔഷധസസ്യം പറമ്പിലേക്ക് ഇഴയുന്നു. രോഗാതുരമായ  അവസ്ഥയിലും മറ്റൊരു രോഗി എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന മൗഢ്യത്താലോ, അതോ മാനസാന്തരത്താലോ ഈ യാത്ര? ദുഷ്‌കരമായ  പഴത്തിൻ്റെ ചാറിൽ നിന്നും വീഞ്ഞുണ്ടാക്കുന്ന നിരാലംബൻ. ചൂടുവെള്ളത്തിൽ വീഴാത്ത പൂച്ചകൾ സ്ഫടികഭരണികളിൽ ഉറങ്ങുന്ന എലികളെ കാണുന്നില്ല, അവ മരത്തിൻ്റെ മുകളിൽ ഇരിക്കുന്ന കിളികളുടെ പിറകെയാണ്. ഈ പറമ്പിലെ എല്ലാ ചില്ലകളിലും ഇലകളുണ്ട്. ഇലകൾക്ക് അകവും പുറവുമുണ്ട്. കിളികൾക്ക് ചിറകുകളുണ്ട്. ഈ പറമ്പിനൊരു കാവൽക്കാരനുണ്ട്, ആധാരമുണ്ട്. ഈ പറമ്പും നാളത്തെ ശ്മശാനമാണ്.

Summary: Ashkar OC's poem, Smashaanam


Related Articles