ശംഖു

Poem

ശംഖു


ദൈവമേ
ഓർക്കുന്നുണ്ടോ
കടൽകാണാൻ വന്ന
പുരോഹിതൻ
എന്നെ അറപ്പോടെ
നോക്കിനിന്നത്.

ഇന്ന്, ദൈവമേ
ആ പുരോഹിതൻ
തന്നെയാണ്
ജീവനില്ലാതെ
എല്ലിൻകൂടായ
എന്നെയെടുത്തു
ഊതിയൂതി
നിന്നെയിപ്പോൾ
വിളിച്ചുണർത്തുന്നത്.


Related Articles