ശേഷം കവിതയിൽ ഒരാൾ മാത്രം

Poem

ശേഷം കവിതയിൽ ഒരാൾ മാത്രം


പകൽ
അവർ നാലുപേർ
സ്റ്റിഫാനോസ് ഭാര്യ എമ്മ
എമ്മയുടെ കാമുകൻ
എമ്മയെ വെടിവെച്ചു കൊല്ലാൻ
സ്റ്റിഫാനോസ് ഏർപ്പാടു ചെയ്ത
കില്ലർ ആൽബി.

നിശ്ചയിച്ച ദിവസം
പകൽ പതിനൊന്ന് മണിക്ക്
തോക്കുമായെത്തിയ ആൽബി
മുകളിലത്തെ ബാൽക്കണിയിൽ
പതിവ് പോലെ
നീലാകാശം നോക്കി നിൽക്കുന്ന
എമ്മയെ കണ്ടു.

വെടിവെയ്ക്കാനാവാതെ തിരികെ വന്ന്
സ്റ്റിഫാനോസിനു നേരേ തോക്കുചൂണ്ടി
സ്റ്റിഫാനോസ് തിരികെയും.
ബഹളം കേട്ട് ഇറങ്ങിവന്ന എമ്മ
ഇരുവരെയും വെടിവെച്ച് കൊന്നു.

തൻ്റെ കാമുകൻ
ഒരു പ്രഫഷണൽ കില്ലറാണെന്ന്
അവൾക്കറിയുമായിരുന്നില്ല.
ആൽബിക്ക് കഴിയാതിരിക്കെ
സ്റ്റിഫാനോസ് തന്നെ കൊല്ലുമെന്ന്
അവൾ ഭയപ്പെട്ടു.


Related Articles