അവനവനോട്
സംസാരിക്കുന്നത്രയും
ഗൂഢമായൊരു ഭാഷ
മറ്റേതാണുള്ളത്?
അത്രയും മൗനമായിരിക്കുന്നതാണ്
അതിന്റെ സംഗീതം.
അത്രയുമേകമായിരിക്കുന്നതാണ്
അതിന്റെ നിബിഡത.
അത്രയും സ്വകാര്യമായിരിക്കുന്നതാണ്
അതിന്റെ പേശീബലം.
അവനവനോട്
യുദ്ധം ചെയ്യുന്നത്രയും
ധാര്‍മ്മികമായൊരു ഉന്മീലനം
മറ്റെന്താണുള്ളത്?
