പുതുമയാർന്ന
ജീവിതത്തിനുവേണ്ടി
കുലച്ച വാഴ പറിച്ച്
പ്ലാവിനടുത്തു നടാം.
ഭാര്യയെ അതു കാണിച്ച്
'ഇവയെ ഒരുമിച്ചു ചേർത്തു' എന്ന്
ഗൗരവപ്പെടാം.
വഴക്കു പറഞ്ഞാലോ
ഭ്രാന്തെന്നു പറഞ്ഞാലോ
പുതുമയാർന്ന
ജീവിതത്തിനു വേണ്ടിയെന്ന്
ഓർമിപ്പിക്കാം.
തൊടിയിൽ
കസേരയിട്ടിരുന്ന്
ഗെസറ്റ് വായിക്കാം.
പട്ടിയെ പൂച്ചയെന്നും
പൂച്ചയെ പെരുച്ചാഴിയെന്നും
വിളിക്കാം.
പഴയ തൊഴുത്ത്
തൊടിയിലുണ്ടെങ്കിൽ
അതിനോട് സംസാരിക്കാം
പുതിയ വിഷയങ്ങൾ.
പുതുമയാർന്ന
ജീവിതത്തിനുവേണ്ടി
മാളുകളിൽ പോകാതെ
അവിടത്തെ
യന്ത്രകോവണിയിൽ കയറി
'ഒരു ഭഗവദ്ഗീതയും കുറെ മുലകളും'
ഉറക്കെ വായിക്കുന്നത്
സങ്കല്പിക്കാം.
സ്വന്തം ഫോട്ടോ ഫ്ളക്സടിച്ച്
ടൗണിൽ പലയിടത്തു തൂക്കാം.
പുതുമയാർന്ന
ജീവിതത്തിനുവേണ്ടി
വീടിന്റെ വാതിലുകളും ജനലുകളും
മലർക്കെ തുറന്ന്
'പുതുകവിതയെഴുതാൻ മുട്ടുന്നേ...' എന്ന്
ആക്രോശിക്കാം.
Sebastian's poem delves into the existential void at the heart of modern man—disconnected, restless, and stripped of deeper meaning. With sharp imagery and emotional precision, the poem explores how contemporary individuals, in their search for purpose, turn to fleeting distractions and superficial “gimmicks” to simulate vitality. From curated identities to consumer rituals, these desperate performances attempt to mask an inner emptiness. Yet beneath the surface, the poem quietly questions whether true renewal is possible—or if modern life is merely a cycle of hollow gestures in place of genuine transformation.
